HONESTY NEWS ADS

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: രണ്ട് പ്രതികൾക്കും 58 വർഷം വീതം കഠിനതടവും 3.75 ലക്ഷം രൂപ പിഴയും

ആറുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതികൾക്ക് 58 വർഷം കഠിനതടവ്


ആറ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതികളായ രണ്ടുപേർക്ക് 58 വർഷം വീതം കഠിന തടവും 3.75 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മുവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ സമീറാണ് തൃശ്ശൂർ ഒല്ലൂർ കര ഇല്ലഞ്ഞികുളം കര കദളിക്കാട്ടിൽ വീട്ടിൽ കെ സമൽ (32), തൊടുപുഴ ഉടുമ്പന്നൂർ പള്ളിക്കമുറിയിൽ കരയിൽ ഇളന്താനത്ത് വീട്ടിൽ സൂര്യദേവ് (27) എന്നിവരെ ശിക്ഷിച്ചത്. പിഴ തുകയിൽ രണ്ട് ലക്ഷം രൂപ വീതം ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. 2019 ഡിസംബർ 16ന് മുവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ബന്ധുവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന ഇരുവരും ആറ് വയസ്സുകാരിയെ തുടർച്ചയായി ഉപദ്രവിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പിആർ ജമുന ഹാജരായി.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


SBI HOME LOANS IDUKKI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS