HONESTY NEWS ADS

അറ്റകുറ്റപ്പണിക്കിടെ ദുരന്തം: ലോറിയിലേക്ക് ടാങ്കർ ഇടിച്ചുകയറി തീപിടിച്ചു; രണ്ടുപേർ വെന്തുമരിച്ചു

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് കയറി


കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് കയറി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു.കേടായിക്കിടന്നിരുന്ന മരം കയറ്റിയ ലോറിയിൽ അറ്റാകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന മെക്കാനിക്കും അദ്ദേഹത്തിൻ്റെ സഹായിയ്ക്കുമാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൻ്റെ കടുത്ത ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും, ഇതിൽ ഉൾപ്പെട്ട ലോറി പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS