HONESTY NEWS ADS

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; പവന് 240 രൂപ കൂടി, ഇന്നത്തെ നിരക്കറിയാം (Gold Rate Today:15-09-2026)

ACHAYANS GOLD KATTAPPANA


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രണ്ട് തവണയായി ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് നേരിയ തോതിൽ ഉയർന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വർധിച്ചത്.


22 കാരറ്റ് സ്വർണം ഗ്രാമിന് 14,040 രൂപയും പവന് 1,12,320 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ വർധിച്ച് 11,535 രൂപയായി. എട്ട് ഗ്രാമിന് 92,280 രൂപയാണ് വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 8,985 രൂപയിലും പവന് 71,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 5,795 രൂപയും പവന് 46,360 രൂപയുമായി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് നിരക്ക്.


വിലയിലെ ചാഞ്ചാട്ടം

തിങ്കളാഴ്ച സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ട് തവണ മാറ്റം രേഖപ്പെടുത്തിയിരുന്നു. രാവിലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,125 രൂപയിലും പവന് 1,13,000 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ വൈകിട്ട് അഞ്ച് മണിയോടെ വില വീണ്ടും കുത്തനെ ഇടിയുകയായിരുന്നു. ഗ്രാമിന് 115 രൂപ കുറഞ്ഞ് 14,010 രൂപയിലും പവന് 1,12,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ഒരു ദിവസം കൊണ്ട് ഗ്രാമിന് 145 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. ശനിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 14,155 രൂപയും പവന് 1,13,240 രൂപയുമായിരുന്നു ശനിയാഴ്ചത്തെ നിരക്ക്. വ്യാഴാഴ്ച ഗ്രാമിന് 110 രൂപ വർധിച്ച് 14,255 രൂപയിലും പവന് 1,14,040 രൂപയിലുമാണ് വ്യാപാരം നടന്നത്.


സ്വാധീനിക്കുന്ന ഘടകങ്ങൾ

സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് ഈ വർഷം ജനുവരി 29നാണ്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു നിരക്ക്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. കൂടാതെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS