വിപണിയിൽ ഏതാനും ദിവസങ്ങളായി തുടർന്ന വിലയിടിവിന് പിന്നാലെയാണ് സ്വർണവില വീണ്ടും കുതിച്ചുയർന്നത്. ഒറ്റയടിക്ക് പവന് 2,440 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 1,13,920 രൂപയായി ഉയർന്നു. ഗ്രാമിന് 305 രൂപ വർദ്ധിച്ച് 14,240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇന്നലെ പവന് 2,240 രൂപയും ഗ്രാമിന് 280 രൂപയും കുറഞ്ഞ് യഥാക്രമം 1,11,480 രൂപയിലും 13,935 രൂപയിലുമായിരുന്നു വില. ഒരാഴ്ച മുൻപ് പവന് 1,20,240 രൂപയെന്ന ഉയർന്ന നിരക്കിലെത്തിയ ശേഷം വില ക്രമേണ കുറഞ്ഞു വരികയായിരുന്നു. എന്നാൽ, വിലയിടിവ് തുടരുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയേകി ഇന്നത്തെ വലിയ കുതിപ്പ് സ്വർണം വാങ്ങാൻ കാത്തിരുന്ന സാധാരണക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വെള്ളി നിരക്ക്:
സ്വർണത്തോടൊപ്പം സംസ്ഥാനത്ത് വെള്ളി നിരക്കിലും ഇന്ന് വർദ്ധനവുണ്ടായി. ഗ്രാമിന് 5 രൂപ വർദ്ധിച്ച് 255 രൂപയായി. 10 ഗ്രാമിന് 2,550 രൂപയും 100 ഗ്രാമിന് 25,500 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു കിലോഗ്രാം വെള്ളിക്ക് വിപണിയിൽ ഇന്ന് 2,55,000 രൂപ നൽകണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാന വിപണിയിലും ഈ വലിയ മാറ്റത്തിന് കാരണമായത്.
കൂടുതൽ വാർത്തകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


