അണക്കരയിൽ നിന്ന് കട്ടപ്പനയിലേക്ക് രോഗിയുമായി വന്ന ആംബുലൻസ് പാറക്കടവിൽ വെച്ച് അപകടത്തിൽപ്പെട്ട് വയോധികൻ മരിച്ചു. ചക്കുപള്ളം ആറാം മൈൽ സ്വദേശി മറ്റത്തിൽ രാജൻ കുരുവിള ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.
അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ, വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പാറക്കടവിൽ വെച്ച് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ആംബുലൻസ് ഡ്രൈവറും രോഗിയുമുൾപ്പെടെ നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



