HONESTY NEWS ADS

ഈ മാസം 27-ന് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും; മൂന്ന് ദിവസത്തെ പണിമുടക്ക് കണക്കിലെടുത്ത് കേന്ദ്ര തീരുമാനം

ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ


ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. തിങ്കൾ(28) മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഞായറാഴ്ച തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ഉപഭോക്താക്കളുടെ സൗകര്യത്തിന് വേണ്ടിയാണ് ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്നത്. എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും ഞായറാഴ്ച സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.


ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (യു.എഫ്.ബി.യു.) പണിമുടക്കിന് ആഹ്വാനംചെയ്തത്. സെപ്റ്റംബർ 26, 27 തീയതികളിലെ വാരാന്ത്യ അവധികൾക്ക് പിന്നാലെയാണ് യു.എഫ്.ബി.യു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇടപാടുകാർക്ക് തടസ്സം സൃഷ്ടിച്ചേക്കാമായിരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള നീക്കമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.


തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന പണിമുടക്കിന് മുൻപായി ഉപഭോക്താക്കൾക്ക് അവശ്യ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. പണിമുടക്ക് മാറ്റിവെക്കണമെന്ന് സർക്കാരും ബാങ്ക് മാനേജ്‌മെന്റുകളും യൂണിയനുകളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ ബാങ്കുകൾക്കും റീജിയണൽ റൂറൽ ബാങ്കുകൾക്കും ഞായറാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, പണിമുടക്ക് തുടങ്ങുന്നതിന് മുൻപ് തന്നെ ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകൾ വഴിയുള്ള ഇടപാടുകൾ നടത്താൻ അവസരമുണ്ടാകും.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



YOU SHINE BEAUTY HUB - CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS