HONESTY NEWS ADS

സ്റ്റേഷനിൽ തൊണ്ടിമുതൽ മോഷണം: ഏഴ് ചാക്ക് ഹാൻസുമായി സിവിൽ പൊലീസ് ഓഫീസർ മുങ്ങി

ഏഴ് ചാക്ക് ഹാൻസുമായി സിവിൽ പൊലീസ് ഓഫീസർ മുങ്ങി


പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് മോഷ്ടിച്ച കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഒളിവിൽ. സുൽത്താൻ ബത്തേരി സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്താണ് പ്രതി. സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


ജൂലൈ 18-ന് രാത്രിയായിരുന്നു നാണക്കേടുണ്ടാക്കിയ മോഷണം നടന്നത്. അന്ന് രാത്രി സ്റ്റേഷനിലെ ജനറൽ ഡയറി (ജി.ഡി) ചാർജ് സബിത്തിനായിരുന്നു. രാത്രി 12 മണിക്ക് ശേഷം തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിൽ കടന്ന ഇയാൾ, ഏഴ് ചാക്ക് ഹാൻസ് സ്വന്തം കാറിൽ കയറ്റി കടത്തുകയായിരുന്നു.


സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം സ്ഥിരീകരിച്ചതും പ്രതിയെ തിരിച്ചറിഞ്ഞതും. സംഭവത്തിൽ സബിത്തിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാൻ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി, ജില്ലാ പൊലീസ് മേധാവിക്ക് ശുപാർശ നൽകി.


തൊണ്ടിമുതൽ കടത്താൻ ഇയാൾക്ക് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെയോ പുറത്തുനിന്നുള്ളവരുടെയോ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab




CELLVISION MOBILES CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS