തീക്കോയി വേലത്തുശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് ഇരുചക്ര വാഹന യാത്രികയ്ക്ക് ദാരുണാന്ത്യം. ചെന്നൈ ജവഹർ നഗർ സ്വദേശി സംഗീത (35) ആണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയ രണ്ട് തമിഴ്‌നാട് സ്വദേശിനികളാണ് അപകടത്തില്‍പ്പെട്ടത്. ഇരാറ്റുപേട്ട വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഒരാളെ രക്ഷപ്പെടുത്തി. ഇരുവരും വാഗമണ്ണിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.
കോട്ടയം പെരിങ്ങളത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ജോസ്ഫ് (80) ആണ് മരിച്ചത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തി. അപകട സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത് മൂന്ന് പേരായിരുന്നു. ജില്ലയിലെ ശക്തമായ മഴയില്‍ മീനച്ചിലാര്‍ കരകവിഞ്ഞു. മീനച്ചിലാര്‍ കരകവിഞ്ഞ് ഈരാറ്റുപേട്ട പാലാ റോഡില്‍ വെള്ളം കയറി. പനയ്ക്കപ്പാലത്താണ് റോഡില്‍ വെള്ളം കയറിയത്.
കോട്ടയം മംഗളഗിരിയില്‍ മണ്ണിടിച്ചില്‍ ഒരു വീട് പൂര്‍ണമായും ഒലിച്ച് പോയി. മറ്റൊരു വീടിന് കേടുപാടുകള്‍ സംഭവിച്ചതായും വിവരം. കൊച്ചരുവിയോട് ചേര്‍ന്നുള്ള വീടുകളാണ് നശിച്ചത്. കോട്ടയില്‍ അരുണിന്റെയും ബന്ധുവിന്റെയും വീടാണ് തകര്‍ന്നത്. കഴിഞ്ഞ പ്രളയത്തിന് പിന്നാലെ വീട്ടില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ പ്രളയത്തിലും മംഗളഗിരിയില്‍ ഉരുള്‍പൊട്ടിയിരുന്നു. കോട്ടയം ജില്ലയില്‍ ശക്തമായ ഇടിയും മിന്നലും മഴയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തലനാട് മേസ്തിരിപടി ഭാഗത്തും തീക്കോയി പള്ളിവാതില്‍ പാലത്തിലും വെള്ളം കയറിയിട്ടുണ്ട്. നിലവില്‍ മഴയുടെ ശക്തി കുറയുന്നത് ആശ്വാസകരമാവുമെന്നാണ് കരുതുന്നത്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



