HONESTY NEWS ADS

കല്യാണത്തിന് പോകാനിറങ്ങിയ യുവാവിന് പുലർച്ചെ ആലുവയിൽ നേരിട്ടത് കൊടുംക്രൂരത; കല്ലെറിഞ്ഞു വീഴ്ത്തി, വാരിയെല്ലുകൾ തകർത്തു, സ്വർണവും പണവും കവർന്നു, മൂന്നുപേർ പിടിയിൽ

ആലുവ: യുവാവിനെ കല്ലെറിഞ്ഞു വീഴ്ത്തി ക്രൂരമായി മര്‍ദിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്ന പ്രതികൾ പിടിയിൽ


റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് യുവാവിനെ കല്ലെറിഞ്ഞു വീഴ്ത്തി ക്രൂരമായി മര്‍ദിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം കുറ്റവാളിയായ മഞ്ഞപ്പെട്ടി സ്വദേശി സനല്‍ചന്ദ്രന്‍, തിരുവനന്തപുരം സ്വദേശി സജാദ് ഷാജഹാന്‍, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ പെരുമ്പാവൂര്‍ കോടനാട് സ്വദേശിയായ ജോഫിന്‍ ജിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. നാല് വാരിയെല്ലുകള്‍ക്കും കൈകള്‍ക്കും പൊട്ടലേറ്റ ജോഫിന്‍ നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.


കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30- ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോടേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്ന ജോഫിനെ പ്രതികള്‍ കല്ലെറിഞ്ഞ് വീഴ്ത്തുകയും തുടര്‍ന്ന് കെട്ടിയിടുകയുമായിരുന്നു. കയര്‍ അഴിച്ച് കുതറിമാറാന്‍ ശ്രമിച്ച ജോഫിന്റെ മാല പൊട്ടിച്ചെടുക്കുകയും, രക്ഷപ്പെടാനായി ഓടിയപ്പോള്‍ തടഞ്ഞുനിര്‍ത്തി വീണ്ടും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. പണവും മാലയും കവര്‍ന്ന ശേഷം പ്രതികള്‍ ഇരുട്ടിന്റെ മറവില്‍ ഓടി രക്ഷപ്പെട്ടു.


എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. എസ്. സുദര്‍ശന്റെ നിര്‍ദേശപ്രകാരം ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ മൂന്ന് അന്വേഷണ സംഘ രൂപീകരണത്തിലൂടെയാണ് പ്രതികളെ വലയിലാക്കിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടെ നൂറിലധികം പേരെ ചോദ്യം ചെയ്തു. 


 പ്രധാന പ്രതിയായ സനല്‍ കൊല്ലൂരിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നെങ്കിലും, മൊബൈല്‍ ഫോണ്‍ കാസര്‍കോട് ഉപേക്ഷിച്ച് ഇയാള്‍ പെരുമ്പാവൂരില്‍ തിരികെയെത്തിയതായി തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു. സനലില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണം പൊലീസ് കണ്ടെടുത്തു. ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ ആറിലധികം കേസുകള്‍ നിലവിലുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷന്റെ പിന്‍വശം സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.


🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 




POWER HOUSE PREMIUM FITNESS STUDIO- CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS