HONESTY NEWS ADS

ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമോ? പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കി എം.വി.ഡി

ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമോ


മോട്ടോർ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 2026 സെപ്റ്റംബർ 25-നകം നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത്.


മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസൻസുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, ഇതിനായി യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ വകുപ്പ് നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.


മൊബൈൽ നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം:


ഓഫീസുകൾ കയറി ഇറങ്ങാതെ തന്നെ ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ പൊതുജനങ്ങൾക്ക് ഓൺലൈനായി മാറ്റാവുന്നതാണ്


sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.


ഹോം പേജിലെ 'Update Mobile Number' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് സ്വന്തമായി നമ്പർ അപ്‌ഡേറ്റ് ചെയ്യാം.


ഓൺലൈനായി ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെട്ടാൽ മതിയാകും.


വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വിവരങ്ങൾക്കും മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളെയും അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും എം.വി.ഡി അഭ്യർത്ഥിച്ചു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



YOU SHINE BEAUTY HUB - CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS