കൊച്ചിയിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ. നടപ്പാതയിലൂടെ ഓവർടേക്ക് ചെയ്യുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കാൽനട യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ വൈകിട്ടോടെ രവിപുരത്ത് വെച്ചാണ് സംഭവം. സമയക്രമവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഓവർടേക്കിൽ കലാശിച്ചത്.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നിരന്തരം പരാതികളാണ് ലഭിക്കുന്നത്. അതേസമയം കണ്ണൂരിൽ അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് , റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചു.പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവർക്കാണ് പരുക്കേറ്റത്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



