സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു; പവന് 1,240 രൂപയുടെ ഇടിവ്, ഇന്നത്തെ നിരക്കറിയാം (Gold Rate Today:30-10-2026)

ACHAYANS GOLD KATTAPPANA


സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. 1240 രൂപയാണ് ഒരു പവന് ഇന്ന് മാത്രം കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,320 രൂപയായി. 13,040 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ 1,05,560 രൂപ ആയിരുന്നു ഒരു പവൻ സ്വർണത്തിന് വില ഈടാക്കിയിരുന്നത്. ഇത് കുറഞ്ഞാണ് വില 1,04,320 യിലേക്ക് പതിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണവിലയിൽ കുതിപ്പാണ് രേഖപ്പെടുത്തിയിരുന്നത്.


വില ഇനിയും കൂടുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് വിലയിൽ ഇടിവുണ്ടായിരിക്കുന്നത്. ഒരു പവന്റെ വില 1,04,320 രൂപ ആണെങ്കിലും പണിക്കൂലിയും മറ്റും ചേരുമ്പോൾ വില ഏതാണ്ട് 1,20,344 രൂപയാകും. നിലവിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒക്ടോബർ 10ന് ആയിരുന്നു വില ഏറ്റവും കൂടിയത്. അന്ന് 1,11,040 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. പിന്നീട് വില ഏറിയും കുറഞ്ഞും മാറിമറിയുന്നതിന് വിപണി സാക്ഷ്യം വഹിച്ചു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS