സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 105 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,815 രൂപയായും പവൻ വില 1,10,520 രൂപയായും ഉയർന്നതായി കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഒക്‌ടോബർ 8 ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് ഒറ്റയടിക്ക് പവന് 840 രൂപയോളം ഉയർന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


