അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി-നേര്യമംഗലം റൂട്ടിൽ മൂന്നുകലുങ്കിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം പറവൂർ സ്വദേശി ആദിത്യൻ ആണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജിതേഷിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അത്യാസന്ന നിലയിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിമാലി സന്ദർശിച്ച ശേഷം തിരികെ കൊല്ലം പറവൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. മൂന്നുകലുങ്കിന് സമീപമെത്തിയപ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്നയുടൻ, സമീപത്ത് ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊക്കയിൽ നിന്നും ഇരുവരെയും ഉടൻതന്നെ മുകളിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആദിത്യന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരിക്കുകളോടെ ജിതേഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



