സംസ്ഥാനത്ത് തുലാവർഷം ശക്തി പ്രാപിക്കുന്നതിനിടെ എരുമേലിയിൽ വൻ കന്നുകാലി നാശം. ചെറുവള്ളി എസ്റ്റേറ്റിൽ അഴിച്ചുവിട്ടു വളർത്തിയിരുന്ന 12 പശുക്കളെ ഇടിമിന്നലേറ്റ് കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് പശുക്കൾ ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
എസ്റ്റേറ്റ് മേഖലയിൽ പതിവായി മേയാൻ വിട്ടിരുന്ന പശുക്കളാണ് അപകടത്തിൽപ്പെട്ടത്. പശുക്കൾ കൂട്ടത്തോടെ ചത്തതോടെ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണുണ്ടായിരിക്കുന്നത്. വിവരമറിഞ്ഞ് എരുമേലി പോലീസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തദ്ദേശവാസികൾ എന്നിവർ സ്ഥലത്തെത്തി.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. വരും ദിവസങ്ങളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കന്നുകാലികളെയും മറ്റ് വളർത്തുമൃഗങ്ങളെയും തുറസ്സായ സ്ഥലങ്ങളിൽ വിടാതെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



