സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ഭീഷണി; ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ അനിശ്ചിതത്വത്തിൽ

സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക


സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഹിമാചൽ ആവശ്യപ്പെടുന്നത് യൂണിറ്റിന് 14.5 രൂപയാണ്. വില 12.50 രൂപയിലേക്ക് കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ഇതുവരെ റെഗുലേറ്ററി കമ്മീഷന്റെ അനുമതിക്ക് അപേക്ഷിച്ചില്ല. സർക്കാർ അനുമതിക്ക് ശേഷം അപേക്ഷിക്കാനാണ് കെഎസ്ഇബി നീക്കം. ടെണ്ടറുകൾ വിളിച്ചിട്ടും പീക്ക് അവറിൽ കുറഞ്ഞ വിലക്ക് കരാറുകാരില്ല. അടുത്തമാസം പീക്ക് അവർ കമ്മി 738 മെ​ഗാവാട്ട് വരെയാണ്. ഹിമാചൽ വാഗ്ദാനം 864 മെ​ഗാവാട്ട് മുതൽ 1280 മെ​ഗാവാട്ട് വരെയാണ്. മെയ് വരെ വൈദ്യുതി നൽകാമെന്നും ഹിമാചൽ പ്രദേശ് പറയുന്നു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


POWER HOUSE FITNESS- CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS