HONESTY NEWS ADS

ദില്ലിയിൽ നാടകീയ രംഗങ്ങൾ: പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള സിപിഎം നേതാക്കൾ കസ്റ്റഡിയിൽ

പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള സിപിഎം നേതാക്കൾ കസ്റ്റഡിയിൽ


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. കേരള ഹൈസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. പിണറായി വിജയന്‍, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി എത്തിയ പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ പൊലീസ് തടഞ്ഞു. നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിരിഞ്ഞ് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടങ്കിലും ജന്തര്‍മന്തറിലേക്ക് പോകുമെന്ന് നേതാക്കള്‍ പൊലീസിനെ അറിയിച്ചു.


വ്യാപക കസ്റ്റഡിയുമായി ദില്ലി പൊലീസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ ജന്തർ മന്തർ സമരം ഉടൻ തുടങ്ങാനിരിക്കെ വ്യാപക കസ്റ്റഡിയുമായി ദില്ലി പൊലീസ്. സമരവേദിയിലേക്ക് എത്തുംമുൻപേ തന്നെ നൂറുകണക്കിന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റി. കേന്ദ്ര സായുധ സേനാ വിഭാഗങ്ങൾ അടക്കം അര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. 45 മെട്രോ സ്റ്റേഷനുകൾ അടച്ചു. 254 ട്രെയിനുകൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തു. കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള മാർക്കറ്റുകൾ അടച്ചു. ജൻപഥ് ജംഗ്ഷന്റെ 4 കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് റദ്ദാക്കി.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



HASTHA PHARMA & SURGICALS CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS