HONESTY NEWS ADS

കോതമംഗലത്ത് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു


കോതമംഗലത്ത് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. കോതമംഗലം എംഎ കോളേജ് വിദ്യാര്‍ത്ഥി ആയേഷ് (20) ആണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്. മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയാണ് ആയേഷ്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


വ്യക്തപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


ഓഗസ്റ്റ് 15ന് ഇതേ കോളേജില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തിരുന്നു. അരുണാചല്‍ പ്രദേശ് സ്വദേശിയായ വിദ്യര്‍ഥിയായിരുന്നു മരിച്ചത്. ഇയര്‍ ഔട്ട് ആകുമെന്ന മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് കോളേജില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ഉടലെടുക്കുകയും ചെയ്തിരുന്നു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


YOU SHINE BEAUTY HUB - Central Junction, CHERUTHONI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS