സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡിങ് ഭീഷണി; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകാതെ സർക്കാർ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആകാതെ സർക്കാർ


വിവിധ സംസ്ഥാനങ്ങളുമായി വൈദ്യുതി കൈമാറ്റ കരാറിൽ ഏർപ്പെടാൻ ശ്രമിക്കുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആകാതെ സർക്കാർ. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് സമ്മതിക്കുമ്പോഴും, പ്രതിസന്ധി വ്യക്തമാക്കി കെഎസ്ഇബി സർക്കാറിന് കഴിഞ്ഞ മാസം നൽകിയ കത്തിൽ ഇതുവരെയും തീരുമാനമായില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് റെഗുലേറ്ററി കമ്മീഷൻ പിന്തുണ നൽകാത്തതും അനിശ്ചിതത്വത്തിന്റെ പ്രധാന കാരണമാണ്. ഇതോടെ അടുത്ത മാസം തുടക്കം മുതൽ തന്നെ സംസ്ഥാനം ഇരുട്ടിൽ ആകുമെന്ന് ഏതാണ്ട് ഉറപ്പായി.


ഒരു മാസത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ്ങിനുള്ള സാധ്യത ഒരുങ്ങുന്നത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് നൽകിയ പെറ്റീഷൻ വില കൂടുതൽ എന്ന് പറഞ്ഞാണ് കമ്മീഷൻ നിരസിച്ചത്. കേരളം കാലതാമസം വരുത്തിയതിനാൽ യൂണിറ്റിന് 14.50 ന് വൈദ്യുതി നൽകാമെന്നേറ്റിരുന്ന ഹിമാചൽ പിന്മാറി.


പ്രതിസന്ധി വ്യക്തമാക്കി കെഎസ്ഇബി സർക്കാറിന് കഴിഞ്ഞ മാസം നൽകിയ കത്ത് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെങ്കിലും അതിലും ഇതുവരെയും തീരുമാനമായിട്ടില്ല. എന്നാൽ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാറെന്ന് മന്ത്രി സണ്ണി ജോസഫ്. മാർക്കറ്റിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഇപ്പോഴും പഴയതുപോലെ ആയിട്ടില്ലെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി എസ് പ്രശാന്ത്. അടുത്തമാസം രാത്രികളിൽ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


CELLVISION MOBILES CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS