HONESTY NEWS ADS

തോപ്രാംകുടിയിൽ വയോധിക ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: തോപ്രാംകുടിയിൽ വയോധികയെ വീടിനുള്ളിലെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി


ഇടുക്കി തോപ്രാംകുടിയിൽ വയോധികയെ വീടിനുള്ളിലെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുന്നമറ്റത്തിൽ വത്സമ്മ (70) ആണ് മരിച്ചത്. കടുത്ത വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന വത്സമ്മ മാനസിക വിഷമത്തെ തുടർന്ന് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.   വെള്ളിയാഴ്ച വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിലാണ് സംഭവം നടന്നത്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയയായിരുന്ന വത്സമ്മ, രോഗബാധയെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. 


സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മരുമകൾ ജോലിക്കും ഭർത്താവ് ഫിലിപ്പ് തോപ്രാംകുടിക്കും പോയിരിക്കുകയായിരുന്നു. മകൻ പറമ്പിലെ ജോലിയിലായിരുന്നു.  ഇതിനിടയിലാണ്  ഇവർ കുളിമുറിയിൽ കയറി തീ കൊളുത്തിയതെന്നാണ് വിവരം.   പിന്നീട് വീട്ടിലെത്തിയ മകനാണ് ശുചിമുറിയിൽ വത്സമ്മയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മുരിക്കാശേരി പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS