ഉപ്പുതറ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; എൽഡിഎഫിന് ഭരണം നഷ്ടമായി, ബിജെപി പിന്തുണയോടെ യുഡിഎഫിന് ജയം

ഇടുക്കി: ഉപ്പുതറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി

ഇടുക്കി ഉപ്പുതറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ഭരണം വീണത്. ബിജെപി അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. 18 ല്‍10 അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. വിപ്പ് ലംഘിച്ച് ബിജെപി അംഗം നിഷ പ്രദീപ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.


കഴിഞ്ഞ 10 വര്‍ഷമായി എല്‍ഡിഎഫ് ആണ് പഞ്ചായത്തില്‍ ഭരണം നടത്തിയിരുന്നത്. ആകെ 18 അംഗങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് വീതവും ഒരു ബിജെപി അംഗവും ഒരു സ്വതന്ത്രനും എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷി നില. സ്വതന്ത്രന്റെ പിന്തുണയോടെയായിരുന്നു എല്‍ഡിഎഫിന് ഭരണം ലഭിച്ചിരുന്നത്. എന്നാല്‍ പന്നീട് സ്വതന്ത്ര അംഗവുമായുള്ള ചില തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവരുന്നത്. സ്വതന്ത്രന്റെയും ബിജെപിയുടേയും പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


ആമസോൺ, ഫ്ലിപ്കാർട്ട് സെയിലുകളുടെ പേരിൽ തട്ടിപ്പ്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS