പെൺകുട്ടിയെ കൊണ്ടുവന്നാൽ വൻ ലാഭം!; കോവളം സ്പാ പീഡനത്തിൽ അക്കൗണ്ടിലേക്ക് ഒഴുകിയത് ലക്ഷങ്ങൾ; വനിതാ ഉദ്യോഗസ്ഥയുടെ പങ്ക് പുറത്ത്

വനിത ഹെൽത്ത് ഇൻസ്പെക്ടർ സ്പാകളുടെ നടത്തിപ്പുകാരിയെന്ന് കണ്ടെത്തൽ


കോവളം സ്പാ പീഡനക്കേസിൽ അറസ്റ്റിലായ വനിത ഹെൽത്ത് ഇൻസ്പെക്ടർ സ്പാകളുടെ നടത്തിപ്പുകാരിയെന്ന് കണ്ടെത്തൽ. നഗരൂർ പഞ്ചായത്തിൽ ജോയിൻ്റ് ഹെൽത്ത് ഇൻസ്പെക്ടറായി താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വി സി മായയ്ക്ക് ആയിരുന്നു മൂന്ന് സ്പാകളുടെയും ചുമതല. അറസ്റ്റിലായ ന​ഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ ബിനാമിയായാണ് മായ സ്പാ നോക്കിയിരുന്നത്. വരുമാനം പോയിരുന്നത് മായയുടെ അക്കൗണ്ടിലേക്കാണ്. പണം അനുരൂപിന് പിന്നീട് കൈമാറുന്നതായിരുന്നു രീതി. മാസം മൂന്ന് ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കിയിരുന്നു.


പീഡനത്തിനിരയായ 16കാരിയെ സ്പായിൽ കൊണ്ട് വന്നപ്പോൾ മായ ആദ്യം എതിർത്തിരുന്നു. എന്നാൽ ബിസിനസ് മെച്ചപ്പെടും എന്ന് പറഞ്ഞതോടെ സമ്മതിച്ചു എന്നാണ് കണ്ടെത്തൽ. കോളേജിൽ അനുരൂപിന്റെ സീനിയർ ആയിരുന്നു മായ.


പ്രായപൂ‍ർത്തിയാകാത്ത ആന്ധ്രാ സ്വദേശിനിയെ കോവളത്തെ സ്പായിൽ എത്തിച്ചു ലൈം​ഗികചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് മായയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മായ, അനുരൂപ് എന്നിവരുടെ പണം ഉപയോ​ഗിച്ചാണ് സ്പാ തുടങ്ങിയതെന്ന് നേരത്തെ അറസ്റ്റിലായ സ്പാ ഉടമ നിശാന്ത് മൊഴി നൽകിയിരുന്നു. കേസിൽ പെൺകുട്ടിയുടെ ഇളയമ്മയും ഭ‍ർത്താവും ഉൾപ്പെടെ അഞ്ചുപേ‍ർ അറസ്റ്റിലായിരുന്നു. ഇന്ന് പെൺകുട്ടിയുടെ ബന്ധുക്കളുമായി സ്പായിൽ തെളിവെടുപ്പ് നടക്കും



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


DIAPER POINT - THODUPUZHA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS