സ്വർണവില കുത്തനെ ഇടിയുന്നു; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,240 രൂപ, ഇന്നത്തെ വില അറിയാം (Gold Rate Today:19-11-2026)

ACHAYANS GOLD KATTAPPANA


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് സ്വര്‍ണം ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയും, പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയുമായി. രണ്ടാഴ്ച്ചയ്ക്കിടെ സ്വര്‍ണം പവന് 11,240 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞദിവസം പവന് 2,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഏതാനും ദിവസങ്ങളായി വില തുടര്‍ച്ചയായി താഴുന്ന പ്രവണതയായിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ ഇതുവരെയുള്ള റെക്കോഡ് നിരക്ക്. 


ഡിസംബര്‍ 23നാണ് സ്വര്‍ണം പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഈ വര്‍ഷം ജനുവരി 29ന് 1,31,160 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് 10 മാസം കൊണ്ട് 35,320 രൂപയാണ് കുറഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. കഴിഞ്ഞ 13 ദിവസത്തിനിടെ വിലയില്‍ 12,000 രൂപയാണ് ഇടിഞ്ഞത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 136.28 ഡോളര്‍ ഇടിഞ്ഞു. 3,725.78 ഡോളറാണ് വില. 3.53 ശതമാനമാണ് ഇടിവ്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS