സ്വർണവിലയിൽ വീണ്ടും വർധന; പവന് 200 രൂപ കൂടി(Gold Rate Today:14-11-2026)

ACHAYANS GOLD KATTAPPANA

സംസ്ഥാനത്ത് സ്വർണവില കുറയുമെന്ന് കരുതിയവരെ നിരാശരാക്കി സ്വർണവില കൂടി. പവന് 200 രൂപയാണ് കൂടിയത്. 1,00,920 രൂപയാണ് വിപണിവില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 12,615 രൂപയാണ് വിപണിവില.


സ്വർണവില കുറഞ്ഞ് ഒരു ലക്ഷത്തിലെത്തും എന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനത്തെ ആഭരണപ്രേമികൾ. അപ്പോഴാണ് പവന് 200 രൂപ കൂടിയത്. എങ്കിലും വില ഒരു ലക്ഷത്തിനടുത്ത് തന്നെ തുടരുന്നതിൽ ആഭരണപ്രേമികൾക്ക് ആശ്വാസമുണ്ട്. ഇക്കഴിഞ്ഞ നംവബർ അഞ്ചാം തിയതിയാണ് സ്വർണ വില വില 1,07,080 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നില തൊട്ടത്. അവിടെ നിന്നും ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.


അമേരിക്കയിലെ പണപ്പെരുപ്പ ആശങ്കകളും പലിശനിരക്ക് ഉയരാനുള്ള സാധ്യതകളുമാണ് ആഗോള സ്വർണവിലയെ പ്രധാനമായും സമ്മർദത്തിലാക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയിൽ ഡോളറിന്റെ മൂല്യവും ട്രഷറി ബോണ്ട് ആദായവും ഉയർന്നത് സ്വർണത്തിന്റെ നിക്ഷേപ ആകർഷണത്തെ ബാധിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും വിപണിയിലെ അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്. സ്വർണവിലയിലെ ഇപ്പോഴത്തെ ഇടിവ് തുടരുകയാണെങ്കിൽ ഒരു പവന്റെ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാധ്യതയാണ് വിപണി ഉറ്റുനോക്കുന്നത്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS