സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വമ്പൻ ഇടിവ്. പവന് ഒറ്റയടിക്ക് 3760 രൂപയാണ് കുറഞ്ഞത്. 92,080 രൂപയാണ് വിപണിവില. ഗ്രാമിന് ഒറ്റയടിക്ക് 470 രൂപയാണ് കുറഞ്ഞത്. 11,510 രൂപയാണ് വിപണിവില. നവംബർ 17 നായിരുന്നു സ്വർണ വില നാളുകൾക്ക് ശേഷം ഒരു ലക്ഷം രൂപയിൽ താഴെയെത്തിയത്.
മാസങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണവില പെട്ടെന്ന് താഴേക്ക് പതിച്ചതോടെ ഉപഭോക്താക്കൾക്കും സ്വർണാഭരണ വിപണിക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം സ്വർണത്തിൽ നിക്ഷേപം നടത്തിയവരെ സംബന്ധിച്ചിടത്തോളം വിലയിലെ ഇടിവ് ആശങ്കയ്ക്കും ഇടനൽകുകയാണ്. ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയ 1.31 ലക്ഷ്യമായിരുന്നു റെക്കോർഡ് വില. നിലവിൽ 95,840 രൂപയിലാണ് വ്യാപാരം നടത്തുന്നത്. അതായത് ഏകദേശം 35,160 രൂപയോളം ഇടിവാണ് ഒരു പവൻ വിലയിൽ ഉണ്ടായിരിക്കുന്നത്.
ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ വൻ തിരുത്തലാണ് കേരളത്തിലും വില കുറയാനുള്ള പ്രധാന കാരണം. ഈ വർഷം ജനുവരിയിൽ ഔൺസിന് 5,595 ഡോളറിന് അടുത്തെത്തി റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണം പിന്നീട് വലിയ ഇടിവിലേക്കാണ് നീങ്ങിയത്. ഇത്രയും വലിയ വിലവർധനവിന് പിന്നാലെ നിരവധി നിക്ഷേപകർ ലാഭമെടുത്ത് സ്വർണം വിറ്റഴിക്കാൻ തുടങ്ങിയതാണ് വിലയിടിവിന് പ്രധാന കാരണങ്ങളിലൊന്ന്. നിക്ഷേപകർ കൂട്ടത്തോടെ വിൽപ്പന നടത്തുമ്പോൾ വിപണിയിൽ സ്വർണത്തിന്റെ മേലുള്ള സമ്മർദം വർധിക്കുകയും വില താഴുകയും ചെയ്യും.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


