കർഷക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സംഘടനയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനുമായി ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഠനക്യാമ്പും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമിറ്ററിയിൽ നടന്ന ജില്ലാ പഠനക്യാമ്പ് ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ്മണി ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ പ്രധാന പോഷക സംഘടനയായ ഡി.കെ.ടി.എഫ്, കർഷക തൊഴിലാളികളെ ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കുന്നതിനും അർഹമായ ആനുകൂല്യങ്ങൾ സർക്കാരിൽ നിന്നും ലഭ്യമാക്കുന്നതിനുമാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. നിലവിൽ കർഷക തൊഴിലാളികൾ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും ഇതിന് മാറ്റം വരുത്താൻ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ക്യാമ്പ് വിലയിരുത്തി. ജില്ലയിലെ 52 മണ്ഡലം പ്രസിഡന്റുമാരും നിയോജകമണ്ഡലം, ജില്ലാ ഭാരവാഹികളും പഠനക്യാമ്പിൽ പങ്കെടുത്തു.
പ്രകടനവും പൊതുസമ്മേളനവും
പഠനക്യാമ്പിന് ശേഷം വൈകിട്ട് നാലിന് ചെറുതോണി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.
ഡി.കെ.ടി.എഫ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിൽ ആനിക്കനാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, അസംഘടിത തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.പി. ഉസ്മാൻ, ഡി.സി.സി സെക്രട്ടറി അഡ്വ. കെ.ബി. സെൽവം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. അനീഷ് ജോർജ്, ഡി.കെ.ടി.എഫ് നേതാക്കളായ ജോയ് മൈലാടി, കെ.എസ്. വിജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോബി ചാലിൽ, സി.പി. സലിം, ജോബി തയ്യിൽ തുടങ്ങിയവർ സംസാരിച്ചു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



