ഡോ. സുരേഷ് വർഗീസിന്റെ സംസ്കാര ചടങ്ങുകൾ നാളെ; ഇടുക്കി മെഡിക്കൽ കോളേജിലടക്കം പൊതുദർശനം

ഡോ. സുരേഷ് വർഗീസിന്റെ സംസ്കാര ചടങ്ങുകൾ നാളെ


അന്തരിച്ച ഇടുക്കി മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. സുരേഷ് വർഗീസിന്റെ (വാത്തിക്കുടി സുരേഷ് സർ) സംസ്കാര ചടങ്ങുകൾ നാളെ (ശനിയാഴ്ച) നടക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30-ന് മൃതദേഹം പാലായിലെ സ്വവസതിയിൽ എത്തിക്കും.


നാളെ രാവിലെ ഒൻപത് മണിക്ക് പാലായിലെ വീട്ടിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുവരും. വഴിമധ്യേ അദ്ദേഹം സേവനമനുഷ്ഠിച്ച വിവിധ ആരോഗ്യകേന്ദ്രങ്ങളിലും ജന്മനാട്ടിലും പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.


നാളത്തെ (ശനിയാഴ്ച) പൊതുദർശന, സംസ്കാര സമയക്രമം:

രാവിലെ 9:00: പാലായിലെ വസതിയിൽ നിന്ന് പുറപ്പെടുന്നു.


രാവിലെ 9:45 - 10:00: അദ്ദേഹം ജോലി ചെയ്തിരുന്ന തൊടുപുഴ യു.പി.എച്ച്.സി (പാറക്കടവ്)യിൽ പൊതുദർശനം. 10 മണിക്ക് ഇടുക്കിയിലേക്ക് തിരിക്കും.


രാവിലെ 11:15 - 11:30: ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിൽ (DMO) പൊതുദർശനം.


രാവിലെ 11:45 - ഉച്ചയ്ക്ക് 12:30: ഇടുക്കി മെഡിക്കൽ കോളേജിൽ പൊതുദർശനം.


ഉച്ചയ്ക്ക് 1:00 - 3:45: ജന്മനാടായ രാജമുടി ക്രിസ്തുരാജ പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനം.


വൈകുന്നേരം 4:00: ഉപ്പുതോട് ഹോളി ഇമ്മാനുവൽ സി.എസ്.ഐ ചർച്ചിൽ അന്തിമ ശുശ്രൂഷകൾ ആരംഭിക്കും.


തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർക്ക് അന്തിമോപചാരം അർപ്പിക്കാൻ ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് കാത്തിരിക്കുന്നത്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


ആമസോൺ, ഫ്ലിപ്കാർട്ട് സെയിലുകളുടെ പേരിൽ തട്ടിപ്പ്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS