ഇടുക്കി ജില്ലാതല ശിശുദിന റാലിക്ക് നേതൃത്വം നൽകാൻ കുട്ടികളുടെ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും തെരഞ്ഞെടുത്തു. കുട്ടികളുടെ പ്രധാനമന്ത്രിയായി കാൽവരി മൗണ്ട് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി അലീവിയ ഷിബുവിനെയും, കുട്ടികളുടെ പ്രസിഡന്റായി വെള്ളയാംകുടി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ക്രിസ്റ്റീന ജിൻസിനെയുമാണ് തെരഞ്ഞെടുത്തത്. ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച പ്രസംഗമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്.
കാൽവരി മൗണ്ട് കാൽവരി എൽ.പി. സ്കൂളിലെ വിദ്യാർഥിനിയായ അലീവിയ ഷിബു, പട്ടികവർഗ വികസന വകുപ്പ് അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് ജീവനക്കാരനായ തളത്തിവിള ഷിബു തോമസിന്റെയും കാൽവരി എൽ.പി. സ്കൂൾ അധ്യാപിക ലിജോമോൾ കെ. ജോസിന്റെയും മകളാണ്.
വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ക്രിസ്റ്റീന ജിൻസ്, കട്ടപ്പന പോലീസ് സർക്കിൾ ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിൻസ് വർഗീസിന്റെയും നീതു ജോയിയുടെയും മകളാണ്. നവംബർ 14-ന് നടക്കുന്ന ജില്ലാതല ശിശുദിന റാലിയിലും അനുബന്ധ പൊതുസമ്മേളനത്തിലും ഇരുവരും നേതൃത്വം നൽകും.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


.jpeg)
