ഇടുക്കി കമ്പിളികണ്ടം പാറത്തോട് ഇരുമലക്കപ്പിന് സമീപം കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചിന്നാർനിരപ്പ് സ്വദേശി ബിജു പീറ്റർ (51) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് സുധീഷിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഏലത്തോട്ടത്തിൽ നിന്ന് മടങ്ങിവരുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും, ബിജു പീറ്ററും സുധീഷും വാഹനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു.
അപകടശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിജു പീറ്ററുടെ ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് സുധീഷാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



