ശിശുദിനാഘോഷങ്ങൾക്ക് ഒരുങ്ങി ഇടുക്കി: ജില്ലാ ശിശുക്ഷേമ സമിതി 'വർണോത്സവം' മത്സരഫലങ്ങൾ അറിയാം

ശിശുദിനാഘോഷങ്ങൾക്ക് ഒരുങ്ങി ഇടുക്കി


നവംബർ 14-ലെ ശിശുദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വർണോത്സവം 2026' ജില്ലാതല മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. പൈനാവ് ഗവ. യുപി സ്കൂളിൽ നടന്ന പരിപാടി ഇടുക്കി എഡിഎം മിനി കെ. ജോൺ ഉദ്ഘാടനം ചെയ്തു. കുട്ടികൾ കല, കായിക, സാഹിത്യ മേഖലകളിൽ സ്വന്തം കഴിവുകൾ വളർത്തിയെടുക്കുന്നതിലൂടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകണമെന്ന്  എഡിഎം വ്യക്തമാക്കി.


ചിത്രരചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളിലെ വിജയികളിൽ നിന്നാണ് ശിശുദിന റാലിക്ക് നേതൃത്വം നൽകുന്ന കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ എന്നിവരെ തെരഞ്ഞെടുക്കുന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറുകണക്കിന് കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നവംബർ 14-ന് നടക്കുന്ന ഔദ്യോഗിക ശിശുദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും.


ചടങ്ങിൽ ശിശുക്ഷേമ സമിതി അംഗം സി.എസ്. ജയമോൻ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി ഡിറ്റാജ് ജോസഫ് സ്വാഗതം ആശംസിച്ചു. ശില്പിയും ചിത്രകാരനുമായ അനൂപ് ആന്റണി, കവിയും എഴുത്തുകാരനുമായ വി.എസ്. സുനിൽ എന്നിവർ സംസാരിച്ചു.


മത്സരഫലങ്ങൾ ചുരുക്കത്തിൽ:

ചാച്ചാ നെഹ്റു മത്സരം:

ആൽഫ്രഡ് എസ്. അബ്രഹാം (സെന്റ് ജെറോംസ് എൽപിഎസ്, വെള്ളിയാംകുടി)


ഹെവനിക് ജോൺ ജിൻസ് (സെന്റ് പീറ്റേഴ്സ് യുപിഎസ്, ചെമ്പകപ്പാറ)


ജെറാൾഡ് ജിബിൻ (സെന്റ് ജെറോംസ് എൽപിഎസ്, വെള്ളിയാംകുടി)


പ്രസംഗ മത്സരം:

എൽ.പി: 1. അലീവിയ ഷിബു (കാൽവരി എൽപിഎസ്), 2. ഷാർലറ്റ് ഷിനോജ് (ന്യൂമാൻ എൽപിഎസ്, ഇടുക്കി), 3. നെൽവിൻ നിതീഷ് (സെന്റ് പീറ്റേഴ്സ് എൽപിഎസ്, ചെമ്പകപ്പാറ)


യു.പി: 1. ക്രിസ്റ്റിന ജിൻസ് (സെന്റ് ജെറോംസ് യുപിഎസ്, വെള്ളിയാംകുടി), 2. സോനു സോജു (സെന്റ് ജോസഫ് യുപിഎസ്, പാണ്ടിപ്പാറ), 3. എൽബിൻ മരിയ സോജൻ (സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ)


എച്ച്.എസ്: 1. നിഖിൽ മാർട്ടിൻ (സെന്റ് ജോർജ് എച്ച്എസ്, വാഴത്തോപ്പ്), 2. അന്നാ മനോജ് (വിഎച്ച്എസ്, വിമലഗിരി), 3. സിജു (സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ)


ലളിതഗാനം:

എൽ.പി: 1. എയ്ഞ്ചൽ മരിയ ജോസ് (ന്യൂമാൻ എൽപിഎസ്, ഇടുക്കി), 2. ലക്ഷ്മി ആർ. സന്തോഷ് (സെന്റ് ജെറോംസ് എൽപിഎസ്, വെള്ളിയാംകുടി), 3. ആൻ എൽസ ബിൻസ് (സെന്റ് തോമസ് എൽപിഎസ്, ഇരട്ടയാർ)


യു.പി: 1. ശ്രേയ സണ്ണി (സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ), 2. ലിയന അനൂപ് (സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ), 3. ഐന അഷറഫ് (ഹോളിക്രോസ്, നെടുങ്കണ്ടം)


എച്ച്.എസ്: 1. ശ്രീപാർവതി അനിൽകുമാർ (സെന്റ് ജോർജ് എച്ച്എസ്എസ്, വാഴത്തോപ്പ്), 2. ആൻ മരിയ ഷിബു (എംഇഎച്ച്എസ്എസ്, വണ്ടൻമേട്), 3. അലീന മേരി (സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ)


പദ്യപാരായണം:

എൽ.പി: 1. എഡ്വിൻ ടി. നോബിൾ (സെന്റ് ജെറോംസ് എൽപിഎസ്, വെള്ളിയാംകുടി), 2. അഡോൺ ജയ്മോൻ (സെന്റ് പീറ്റേഴ്സ് എൽപിഎസ്, ചെമ്പകപ്പാറ), 3. അൻസാ മരിയ ജോസ് (ന്യൂമാൻ എൽപിഎസ്, ഇടുക്കി)


യു.പി: 1. ലിയന അനൂപ് (സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ), 2. ശ്രേയ സണ്ണി (സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ), 3. അക്സാ മനോജ് (സെന്റ് ജോർജ് യുപിഎസ്, വാഴത്തോപ്പ്)


എച്ച്.എസ്: 1. സിവിൽ സിജോ (സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ), 2. അന്ന മനോജ് (വിഎച്ച്എസ്, വിമലഗിരി), 3. മിഹ മരിയ ബിജു (സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ)


ദേശഭക്തിഗാനം:

എൽ.പി: 1. സെന്റ് ജെറോംസ് എൽപിഎസ് വെള്ളിയാംകുടി, 2. സെന്റ് തോമസ് എച്ച്എസ്എസ് ഇരട്ടയാർ, 3. ന്യൂമാൻ എൽപിഎസ് ഇടുക്കി


യു.പി: 1. സെന്റ് തോമസ് എച്ച്എസ്എസ് ഇരട്ടയാർ, 2. സെന്റ് ജോർജ് യുപിഎസ് വാഴത്തോപ്പ്


എച്ച്.എസ്: 1. സെന്റ് തോമസ് എച്ച്എസ്എസ് ഇരട്ടയാർ, 2. സെന്റ് ജോർജ് എച്ച്എസ്എസ് വാഴത്തോപ്പ്, 3. വിഎച്ച്എസ് വിമലഗിരി


ചിത്രരചന:

എൽ.പി: 1. എയ്ഞ്ചൽ അനിൽ (സെന്റ് ജെറോംസ് എൽപിഎസ്, വെള്ളിയാംകുടി), 2. ജുവൽ മരിയ ഷിന്റോ (സെന്റ് ജെറോംസ് എൽപിഎസ്, വെള്ളിയാംകുടി), 3. ആബേൽ ബിനോയ് (സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ)


യു.പി: 1. ആഷർ ഷൈൻ (സെന്റ് ജോർജ് യുപിഎസ്, വാഴത്തോപ്പ്), 2. അഭിനവ പ്രസാദ് (സെന്റ് തോമസ് എച്ച്എസ്എസ്, ഇരട്ടയാർ), 3. ക്രിസ്റ്റി മരിയ ജിൻസ് (സെന്റ് ജെറോംസ് യുപിഎസ്, വെള്ളിയാംകുടി)


എച്ച്.എസ്: 1. അനശ്വർ (സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്, അട്ടപ്പള്ളം), 2. അക്ഷയ് അനുമോദ് (ജിടിഎച്ച്എസ്, കട്ടപ്പന), 3. ദിയ ഷിന്റോ (വിഎച്ച്എസ്, വിമലഗിരി)


എച്ച്.എസ്.എസ്: 1. ജോയൽ സി. ജോഷി (ജിഎച്ച്എസ്എസ്, കുമളി)



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


CELLVISION MOBILES CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS