കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് വർണ്ണാഭമായ തുടക്കം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോൾ ജിന്നി ഉദ്ഘാടനം ചെയ്തു

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് വർണ്ണാഭമായ തുടക്കം


കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന 2026-ലെ പഞ്ചായത്തുതല കേരളോത്സവത്തിന് തുടക്കമായി. നവംബർ 5 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന കായിക-കലാ മാമാങ്കത്തിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോൾ ജിന്നി നിർവ്വഹിച്ചു.


ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി. കഥാരചന, കവിതാപാരായണം, നാടൻപാട്ട്, ചിത്രരചന, ദേശഭക്തിഗാനം തുടങ്ങിയ വിവിധ കലാമത്സരങ്ങളാണ് അരങ്ങേറിയത്. വരും ദിവസങ്ങളിൽ കൂടുതൽ കലാ-കായിക മത്സരങ്ങൾ നടക്കും.


ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി സതീശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്ത് കുമാർ കെ.കെ., ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിബിച്ചൻ മാത്യു, ദീപ ജോസഫ്, രാജേശ്വരി രാജൻ, ജാൻസി സ്റ്റീഫൻ, ഐസൻ ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അതുല്യ വി. കുമാർ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി. വിവിധ ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


ആമസോൺ, ഫ്ലിപ്കാർട്ട് സെയിലുകളുടെ പേരിൽ തട്ടിപ്പ്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS