കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം: ഒളിവിൽപ്പോയ ഡ്രൈവർ പിടിയിൽ

കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവർ പിടിയിൽ


ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ. വെള്ളറട സ്വദേശി സുരേഷ് ബാബു ആണ് പിടിയിലായത്. കെഎസ്ആർടിസി എം പാനൽ ജീവനക്കാരനാണ് പിടിയിലായ സുരേഷ് ബാബു. അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിച്ച് പതിനഞ്ചുകാരിയായ അന്നപൂർണേന്ദു ആണ് മരിച്ചത്. അപകടത്തിനു ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ പാറശ്ശാല പൊലീസ് ആണ് ഡ്രൈവറെ പിടികൂടിയത്.


കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ധനുവച്ചപുരത്തു നിന്നും അമരവിള ഭാഗത്തേക്ക് പോയ ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയും കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു. പിതാവ് അശോകനും അപകടത്തില്‍ പരുക്കേറ്റിരുന്നു.




🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


DIAPER POINT - THODUPUZHA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS