HONESTY NEWS ADS

നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.60 അടി പിന്നിട്ടു

 നീരൊഴുക്ക് ശക്തമായി തുടരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധന

റിപ്പോർട്ടർ: ജിജി കെ ഫ്രാൻസിസ് 


രാത്രിയോടെ ജലനിരപ്പ് 140.60 അടി പിന്നിട്ടു. സെക്കൻഡിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചതോടെ നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് 140 അടി കഴിഞ്ഞപ്പോൾ പെരിയാർ തീരത്തുള്ളവർക്ക് നൽകിയ ജാഗ്രതാ നിർദേശം നിലനിൽക്കുകയാണ്. റൂൾ കർവ് പ്രകാരം അനുവദനീയ പരിധിയായ 141 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാൽ മുല്ലപ്പെരിയാർ തുറക്കും. അതേസമയം ഷട്ടർ തുറന്ന് നാൽപത് മണിക്കൂർ പിന്നിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറവില്ലാതെ തുടരുകയാണ്. 2399.10 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS