HONESTY NEWS ADS

ഇടുക്കിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു.

 പൂപ്പാറ ആനയിറങ്കലിന് സമീപം മൂലത്തറയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു.

റിപ്പോർട്ടർ: ജിജി കെ ഫ്രാൻസിസ് 



കൃഷിയിടത്തിലേയ്ക്ക് ജോലിയ്ക്ക് പോകുകയായിരുന്ന സ്ത്രീകള്‍ക്കാണ് പ്രകോപിതനായ കാട്ടാനയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റത്. വെണ്‍മണി സ്വദേശികളായ ഷൈജാമോള്‍ കെകെ, അമ്മിണി കൃഷ്ണന്‍, സന്ധ്യ ടിഎസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആന കാല് കൊണ്ട് തട്ടിമാറ്റിയതിനെ തുടര്‍ന്ന് അമ്മിണിയുടെ കൈയിലും കാലിലും പരുക്കേറ്റു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഷൈജയ്ക്കും സന്ധ്യയ്ക്കും പരുക്കേറ്റത്.

ഏലത്തോട്ടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന സ്ത്രീകളാണ് അപകടത്തില്‍പ്പെട്ടത്. കാട്ടാന ഇവരെ പിന്തുടര്‍ന്നെങ്കിലും മുന്‍പേ പോയ മറ്റു രണ്ട് സ്ത്രീകളെ ആക്രമിക്കാനായി തിരിഞ്ഞോടിയതോടെയാണ് മൂവര്‍സംഘം രക്ഷപ്പെട്ടത്. കാട്ടാനകള്‍ സ്ഥിരമായി എത്തുന്ന പ്രദേശമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. ആഴ്ചകള്‍ മുന്‍പ് ഈ വഴിയില്‍ ബൈക്കിലൂടെ പോകുകയായിരുന്ന ദമ്ബതികളെ ആന ആക്രമിക്കുകയും ഭാര്യയെ ചവിട്ടിക്കൊല്ലുകയും ചെയ്തിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS