HONESTY NEWS ADS

മുല്ലപെരിയാർ തുറന്നു:ഇടുക്കി രാവിലെ പത്തുമണിക്ക്

 ഇടുക്കി ചെറുതോണി അണക്കെട്ട്  ഇന്ന് രാവിലെ പത്തുമണിക്ക്  തുറക്കും. അണക്കെട്ടിലെ ഒരു ഷട്ടർ ആണ്  തുറക്കുക.  ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി 40000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുക.

റിപ്പോർട്ടർ:ജിജി കെ ഫ്രാൻസിസ് .



വൃഷ്ടിപ്രദേശത്ത് മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് നടപടി. 
മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ  ഡാം ഷട്ടർ തുറന്നു . ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 5.30  141 അടിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇന്നലെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ പെയ്ത മഴയെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 141 അടിയിലേക്കെത്തുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ താഴ്ഭാഗത്ത് താമസിക്കുന്ന ആളുകൾ വലിയ ആശങ്കയിലാണ്. റൂൾ കർവ് പ്രകാരം 141 അടിവരെയാണ് ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS