HONESTY NEWS ADS

റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി:പണി അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവെച്ച് പോകണം

 റോഡ് പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവച്ചു പോകണമെന്നും പകരം കഴിവുള്ള ആളുകൾ പുറത്ത്  നിൽക്കുന്നുണ്ടെന്നും  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് കേസ് പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ രൂക്ഷവിമർശനം



സംസ്ഥാനത്ത് നടക്കുന്ന റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ  ഉടൻ അറിയിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കോടതി നിർദ്ദേശം നൽകി.കൃത്യമായ വിവരം നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതിചേർക്കുമെന്നും കോടതി വ്യക്തമാക്കി


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS