HONESTY NEWS ADS

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 66 മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് .

 രണ്ടു ഡോസ്  വാക്സിൻ  സ്വീകരിച്ച കർണാടകയിലെ 66 മെഡിക്കൽ വിദ്യാർഥികൾക്ക് ആണ് രോഗം സ്ഥിതീകരിച്ചത്.കർണാടകയിലെ ധാർവാഡ് ജില്ല ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്

കോളേജിലെ പൊതു  പരിപാടിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. രണ്ട് കോളേജ് ഹോസ്റ്റലുകൾ മുൻകരുതൽ ഭാഗമായി അടച്ചതായി ജില്ലാ ആരോഗ്യ ഡെപ്യൂട്ടി  കമ്മീഷണർ  അറിയിച്ചു.രോഗബാധ സ്ഥിതീരിച്ച വിദ്യാർഥികൾ എല്ലാം നേരത്തെ തന്നെ  രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു.രോഗം സ്ഥിരീകരിച്ച ചിലർക്ക് പനിയും ചുമയും ഉണ്ട്  എന്നാൽ മറ്റുള്ളവർക്ക് യാതൊരു രോഗലക്ഷണങ്ങൾ ഇല്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS