പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ചു കൊന്നു.പശ്ചിമ ബംഗാൾ സ്വദേശി സുബോധ് റായ് ആണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി സുഫൻ ഹൽദാർ പിടിയിൽ.
വ്യക്തിവൈരാഗ്യം ആണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഒരു ക്യാമ്പിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റവുംമുൻപുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.ചുറ്റിക കൊണ്ട് തലക്കടിച്ച് ആണ് കൊലപാതകം നടത്തിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും