HONESTY NEWS ADS

പിഞ്ചുകുഞ്ഞുമായി യുവതിയുടെ ആത്മഹത്യാ ശ്രമം,കുട്ടി മരിച്ചു

 മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി , കുട്ടി മരിച്ചു കൊല്ലം പത്തനാപുരത്ത് പിഞ്ചുകുഞ്ഞുമായി യുവതിയുടെ ആത്മഹത്യാ ശ്രമം . 


News Desk

പത്തനാപുരം പട്ടാഴി സാംസി ഭവനിൽ ഷിബുവിന്റ ഭാര്യ സാംസിയാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടിയത് . സംഭവത്തിൽ കുഞ്ഞ് മരിച്ചു . പരിക്കേറ്റ സാംസിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ നേഴ്സാണ് സാംസി . കുണ്ടറ സ്വദേശിയായ ഭർത്താവ് വിദേശത്ത് പോയതിന് ശേഷം സ്വന്തം വീട്ടിലായിരുന്നു താമസം . ഇതിനിടെയാണ് ആത്മഹത്യാ ശ്രമം . ഇത്തരം ഒരു ശ്രമത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS