സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വില കുറയ്ക്കുന്നതിനു സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നതാണ് എന്നും ചൂണ്ടിക്കാട്ടി കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടന നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നടപടി.
15-Dec-2021/ 12.30PM
വില വർധന വിഷയത്തിൽ നിലപാട് അറിയിക്കാനാവശ്യപ്പെട്ടും കുപ്പി വെള്ള വിലനിര്‍ണയത്തിനു പാലിക്കേണ്ട നടപടികള്‍ അറിയിക്കാനും കോടതി കേന്ദ്ര സർക്കാരിന് നിര്‍ദേശം നൽകി
കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും കുപ്പിവെള്ള ഉൽപാദകരുടെ എതിർപ്പിനെ മറികടന്നുമാണ് സർക്കാർ വിലകുറച്ചത്. ആറു രൂപയിൽ താഴെ മാത്രം നിർമാണ ചെലവുള്ള കുപ്പിവെള്ളം ശരാശരി എട്ടു രൂപ വിലയ്ക്കാണു കമ്പനികൾ കടകളിൽ വിൽക്കുന്നത് എന്നാൽ ഇതിൽ 12 രൂപയോളം ലാഭമെടുത്ത് വ്യാപാരികൾ വിൽക്കുന്നു എന്നായിരുന്നു സർക്കാർ കണ്ടെത്തൽ.ഇതേത്തുടർന്നായിരുന്നു വില കുറയ്ക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.