നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇടുക്കി മരിയാപുരം നിരവത്ത് മഹേഷ്(41)എന്ന ചുഴലി മഹേഷ് ആണ് അറസ്റ്റിലായത്.
15-Dec-2021/ 12.30 PM
കട്ടപ്പന സെൻറ് ജോർജ് സ്കൂൾ സ്കൂൾ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന 86000 രൂപ കഴിഞ്ഞ ദിവസമാണ് മോഷണം പോയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്നാട് കമ്പത്തുള്ള ലോഡ്ജിൽ ഇതിൽ നിന്നും പിടികൂടിയത്.സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നത് ഇദ്ദേഹത്തിൻറെ പതിവ് രീതിയാണ്. നിരവധി മോഷണ കേസുകളിൽ പ്രതിയാകുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.സമാനമായ ഒരു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ഈ മാസം രണ്ടിനാണ് ഇയാൾ പുറത്തിറങ്ങിയത്.തുടർന്ന് രണ്ടിടത്തായി സമാനമായ രീതിയിൽ മോഷണം നടത്തി. ഇതിനുശേഷമാണ് കട്ടപ്പന സെൻറ് ജോർജ് സ്കൂളിലെ മോഷണം നടത്തിയത്.ചുഴലി രോഗം അഭിനയിച്ചു വീഴുകയും ലഭിക്കുന്ന പണമായി മുങ്ങുന്ന രീതിയും ഇയാൾക്കുണ്ട്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.