പാലക്കാട് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ആണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി തെരുവുനായ്ക്കളെ പിടികൂടുന്നതിന് ശാരീരിക ക്ഷമത യുള്ള പുരുഷന്മാരെ തേടുന്നത്.
ജില്ലയിൽ 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .16000 രൂപയാണ് മാസ ശമ്പളം.തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിയിൽ പട്ടി പിടുത്തക്കാരെ നിയോഗിക്കറുണ്ടെങ്കിലും പരാതി ഒഴിവാക്കാനാണ് ഇത്തവണ നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടത്തുന്നത്.സ്ത്രീകളെയും ഭിന്നശേഷിക്കാരെ പരിഗണിക്കില്ല .ഡോഗ് ക്യാച്ചിങ് സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണനയുണ്ട്.സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ അസാന്നിധ്യത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡുമായി ഡിസംബർ 9 നകം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ എത്തിച്ചേരണം