എണാകുളത്ത് ചിറ്റൂരിൽ പാലത്തിന്റെ കൈവരിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മ്യതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ വള്ളക്കാരാണ് മൃതദേഹം കണ്ടത് . തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി മൃതദേഹം നീക്കി. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. മരിച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം വേഗത്തിൽ നടക്കുന്നതായി പോലീസ് വ്യക്തമാക്കുന്നു