ഡിസംബർ 7 ന് രാജാക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി, ഇടമലക്കുടി, ഗ്രാമ പഞ്ചായത്തിലെ വടക്കേ ഇടലിപ്പാറക്കുടി എന്നീ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രസ്തുത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സർക്കാർ സംരംഭങ്ങൾ, കോർപ്പറേഷൻ, പൊതു മേഖലാ സ്ഥാപനങൾ എന്നിവയ്ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് പ്രാദേശിക അവധി നൽകി.
ഡിസംബർ ഏഴിന് രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ കുരിശും പടി, ഇടമലക്കുടി ഗ്രാമ പഞ്ചായത്തിലെ വടക്കേ ഇഡലിപ്പാറക്കുടി എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ അഞ്ച്, വൈകിട്ട് ആറു മണി മുതൽ ഏഴാം തീയതി വൈകിട്ട് ആറു മണി വരെ അബ്കാരി നിയമ പ്രകാരം പ്രസ്തുത പ്രദേശങ്ങളിൽ മദ്യ നിരോധനവും ഏർപ്പെടുത്തി.