കോഴിക്കോടും ഒമിക്രോണ്‍..? യു.കെയില്‍ നിന്നെത്തിയ 46 കാരന്റെ സാമ്പിള്‍ പരിശോധനക്കയച്ചു; മാതാവും കൊവിഡ് പോസറ്റീവ്

 കോഴിക്കോടും ഒമിക്രോണ്‍ ജാഗ്രതയില്‍. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നിന്നെത്തിയ 46 കാരനായ ഡോക്ടർക്കാണ്  രോഗലക്ഷണമുള്ളതായി സംശയിക്കുന്നത്. ഇയാള്‍ കൊവിഡ് പോസിറ്റീവാണ്


യു.കെയിൽ നിന്നെത്തിയ ഡോക്ടറുടെ കോവിഡ് സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയച്ചു. നവംബർ 21 ന് നാട്ടിലെത്തിയ ഡോക്ടർക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലുള്ള രണ്ട് പേർ നിരീക്ഷണത്തിലാണ്.നിലവിൽ ഡോക്ടർക്കോ കുടുംബാംഗങ്ങൾക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച്   ദിവസങ്ങളായിട്ടും മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്.വെള്ളിയാഴ്ചയാണ് സാമ്പിൾ ശേഖരിച്ച് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം എത്രയും പെട്ടെന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. 

അമ്മയ്ക്ക് മാത്രമാണ് ഇദ്ദേഹത്തിൽ നിന്ന് കോവിഡ് ബാധിച്ചത്. ഇവരും നിരീക്ഷണത്തിലും ചികിത്സയിലും തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണങ്ങൾ ആർക്കുമില്ല.നിലവില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നും  ആരോഗ്യവകുപ്പ് 


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS