പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരൻ നെടുങ്കണ്ടം കുഴിപ്പെട്ടി മണലിൽ ആദിത്യനാണ് മരിച്ചത്.10 ദിവസമായി തുടരുന്ന പനിക്ക് തൂക്കു പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ പനി കൂടുകയും കുട്ടിയുടെ നില വഷളാവുകയും ചെയ്തതോടെ ആശുപത്രിയിലെത്തിക്കുകയായിയിരുന്നു.എന്നാൽ കുട്ടിയെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ പൊലീസിൽ നൽകിയ വിവരം.പനി ഗുരുതരമായതിനെ തുടർന്ന് തലച്ചോർ അടക്കമുള്ള ആന്തരിക അവയവങ്ങളിൽ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് .അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു.
15-Dec-2021 06.15 AM