ചെറുതോണി ടൗണിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട പെട്ടിഓട്ടോ ആണ് അപകടത്തിൽപെട്ടത്.അപകടത്തിൽ ഗുരുതരപരിക്കേറ്റ ഒരാൾ മരിച്ചു.ചെറുതോണി സ്വദേശി കിഴക്കേഅരവിന്ദത്ത് ഔസഫ്(80 )ആണ് മരിച്ചത്.
തൊടുപുഴയിൽ നിന്നും പഴവർഗ്ഗങ്ങൾ വിൽക്കുന്നതിനായി വന്ന വാഹനമാണ് അപകടത്തിൽപെട്ടത്.ഇറക്കം ഇറങ്ങി വന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. വഴിയരുകിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ഔസഫിനെ നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം ഇടിക്കുകയായിരുന്നു.മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.