കണ്ണൂർ സർവകലാശാല നാളെ നടത്താൻ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ആണ് മാറ്റിവെച്ചത്.നാളെ നടക്കേണ്ട റീഡിങ്ങ്സ് ഓൺ ജെൻഡർ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് നൽകിയത്. കണ്ണൂർ എസ് എൻ കോളേജിലെ പരീക്ഷ കേന്ദ്രത്തിലാണ് ഇന്ന് നടന്ന സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയത്. നാളെ നടക്കേണ്ട റീഡിങ്ങ്സ് ഓൺ ജെൻഡർ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് നൽകിയത്.കവർ മാറി പൊട്ടിച്ചു പോയെന്നാണ് വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഈ പരീക്ഷ ഇനി പുതിയ ചോദ്യപേപ്പർ തയ്യാറാക്കിയ ശേഷമായിരിക്കും നടത്തുക.
15-Dec-2021 / 06.00PM