ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി.
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ (07/12/2021) രാവിലെ 6.00 മണിക്ക് ഡാമിന്റെ ഒരു ഷട്ടർ 40 cm ഉയർത്തി. സെക്കന്റിൽ 40000 ലിറ്റർ ജലം പുറത്തേക്ക് ഒഴുകുന്നു
ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്ധിച്ചതും തുടർച്ചയായി മഴ ലഭിക്കുന്നതും മുല്ലപ്പെരിയാർ ഡാമിൽ നിന്നുംഅമിതമായി ജലം ഒഴുകി എത്തുന്നതുമാണ് ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണം.
പൊതു ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം വിനോദസഞ്ചാരത്തിന് നിയന്ത്രണം
ചെറുതോണി ടൗൺ മുതൽ പെരിയാറിനെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചിരിക്കുന്നു. ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻപിടുത്തം നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കുക. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

