64 ലെയും 92 ലെയും ഭൂഭേദഗതി നിയമമനുസരിച്ച് ജില്ലയിൽ കെട്ടിടനിർമ്മാണത്തിന് വലിയ നിയന്ത്രണമുണ്ട്.ഇതിനു റവന്യുമന്ത്രി ശാശ്വതമായ നടപടി സ്വീകരിക്കുന്നില്ല എന്നും പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണെന്നും എംഎം മണി
നിയമ ഭേദഗതി നടത്തണമെന്ന ആവശ്യത്തോട് റവന്യുമന്ത്രി കെ രാജൻ ഭംഗിയായി അല്ല പ്രതികരിച്ചതെന്നും ഭേദഗതി നടത്താമെന്ന് നിയമസഭയിൽ പറഞ്ഞത് തടിയൂരാൻ എന്നും എല്ലാവരും മുണ്ടുംമടക്കിക്കുത്തി ഇറങ്ങുന്നത് നന്നായിരിക്കുമെന്നും എം.എം.മണി പറഞ്ഞു